മൂന്നാം ക്ലാസ്സിലെ മലയാളം - കതിരും തേടി - പഞ്ചവര്‍ണ്ണക്കിളിയും കുഞ്ഞുങ്ങളും തമ്മിലുള്ള സംഭാഷണം എന്ന പ്രവര്‍ത്തനത്തിനു മുമ്പ് നല്‍കുന്ന ഒരു പ്രവര്‍ത്തനം :- പഞ്ചവര്‍ണ്ണക്കിളി കതിരും തേടി അങ്ങ് ദൂരെ കണ്ട പച്ചത്തുരുത്ത് ലക്ഷ്യമാക്കി അതിരാവിലെ പോയതാണു. നേരം ഇരുട്ടിത്തുടങ്ങി. ഇനിയും വന്നിട്ടില്ല. കൂട്ടിലാണെങ്കില്‍ പഞ്ചവര്‍ണ്ണക്കിളിയുടെ കുഞ്ഞുങ്ങള്‍ മാത്രം. അവര്‍ വിശന്നിരിക്കുകയാനു. അമ്മയെ കാണാഞ്ഞപ്പോള്‍ കുഞ്ഞിക്കിളിക്കു സങ്കടം സഹിക്കാനായില്ല. അവള്‍ ഓര്‍ത്തു“അമ്മ എപ്പോള്‍ പോയതാണു?എന്താ ഇത്ര വൈകുന്നത്? എനിക്കു വിശന്നിട്ട് വയ്യ. അമ്മ എപ്പളും ഇങ്ങന്യാ. എങ്ങടെങ്കിലും പോയാല്‍ പിന്നെ ഈ കൂട്ടില്‍ ഇങ്ങനെ ഒരു കുഞ്ഞിക്കിളി ഉണ്ടെന്ന വിചാരമേ ഇല്ല...
.മോളേ ന്നും വിളിച്ച് ഇനി ഇങ്ങട് വരട്ടെ.. ഞാന്‍ മിണ്ടൂല.” കുഞ്ഞിക്കിളി വിചാരിച്ചതു കേട്ടില്ലേ.കൂട്ടില്‍ കുഞ്ഞിക്കിളി മാത്രം അല്ല. അവളുടെ ചേച്ചിയും ഉണ്ട്(ആദ്യം മുട്ട വിരിഞ്ഞ് പുറത്തു വന്ന ആകിളിയെ കുഞ്ഞിക്കിളി ചേച്ചിക്കിളി എന്നാണു വിളിക്കുക .അമ്മ വരാന്‍ വൈകിയപ്പോള്‍ ചേച്ചിക്കിളിക്ക് എന്തോ വല്ലാത്ത ഭയമാണു തോന്നിയത്. “എന്താഅമ്മയെ.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................” ഹീ... കുഞ്ഞിക്കിളി കരയുന്നതു കേട്ട് ചേച്ചിക്കിളി വേഗം അരികിലെത്തി .
ചേച്ചിക്കിളി: എന്താ കുഞ്ഞിക്കിളീ .. എന്തിനാ കരയുന്നത്?
കുഞ്ഞിക്കിളി: അമ്മ...
ചേച്ചിക്കിളി: അമ്മയ്ക്കൊന്നും പറ്റില്ല്യ. നീ കരയണ്ട.
കുഞ്ഞിക്കിളി: അതൊക്കെ എനിക്കറിയാം. പക്ഷെ എനിക്ക് .വിശ്ന്നിട്ടു വയ്യ
ചേച്ചിക്കിളി:അയ്യോ കുഞ്ഞിക്കിളീ,ഇവിടെ ഒരു മണി വിത്തു പോലും ബാക്കി ഇല്ല. അല്ലെങ്കില്‍ തന്നെ എവിടെ നിന്നു കിട്ടാനാ?. വയലായ വയലെല്ലാം വിണ്ടു കീറി കിടക്കുകയാണെന്നല്ലേ അമ്മ പറഞ്ഞത്
കുഞ്ഞിക്കിളി : അമ്മ വരുമ്പോള്‍ പൂങ്കതിരു കൊണ്ടുവരില്ലേ. ചേച്ചിക്കിളി: ആ. കൊണ്ട് വരും. നീ ഉറങ്ങിക്കോ. അമ്മ വന്നാല്‍ ചേച്ചി വിളിക്കാം.
.കുഞ്ഞിക്കിളി: വിശന്നിട്ട് ഉറക്കം വരുന്നില്ല..
.
ചേച്ചിക്കിളി: കണ്ണ് അടച്ച് കിടന്നാല്‍ മതി . ചേച്ചി പാട്ട് പാടിത്തരാം
കുഞ്ഞിക്കിളിപ്പെണ്ണേചായുറങ്ങ്തങ്കക്കിളിപ്പെണ്ണേചായുറങ്ങ് രാരീരംരാരീരം രാരീരം രാരീരം രാരീരം രാരീരം രാരീരാരോ
ചേച്ചിക്കിളിയുടെ പാട്ടിന്റെ ബാക്കി വരി എങ്ങനെആയിരിക്കും ? .................................... അമ്മക്കിളി വന്നപ്പോഴേക്കും കുഞ്ഞിക്കിളി ഉറങ്ങിയിട്ടുണ്ടാവുമോ? പിന്നെ എന്തുണ്ടായി? (രചന: മോഹനന്‍.പി. )