Saturday 28 May 2011

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഈ ലക്ഷ്യ  പ്രാപ്തിയിലെത്താന്‍ ഇനിയും കടമ്പകള്‍ ബാക്കിയുണ്ട്‌.ഒരു അകാദമിക വര്‍ഷം കൊണ്ടുതന്നെ നേടാനാകുന്ന സ്വപ്നവുമല്ലിത്‌.
പക്ഷെ ഗവേഷണാത്മക സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അധ്യാപക സമൂഹവും ക്രിയാത്മക സഹകരണം നല്‍കുന്ന പൊതു സമൂഹവും ഒത്തൊരുമിച്ചു പോയാല്‍ എത്തിച്ചേരാന്‍ കഴിയുന്ന ദൂരമാണിത്‌.


 നമ്മുടെ കുട്ടികളും,വിദ്യാലയവും മികവുറ്റതാകണമെങ്കില്‍ നാം അധ്യാപകര്‍ ഒരു പുതിയ പ്രവര്‍ത്തന ശൈലി യിലേക്ക്‌ മാറേണ്ടതുണ്ട്‌.മുന്നിലിരിക്കുന്ന കുട്ടികളുടെ തിളക്കം കൂട്ടാന്‍ ശാസ്ത്രീയമായി കൂടുതല്‍ പഠനാനുഭവങ്ങള്‍ നല്‍കിയേ തീരൂ..


 മൂന്നാം ക്ളാസില്‍ വര്‍ണന,അടിക്കുറിപ്പ്‌ തയ്യാറാക്കല്‍,ഡയറി എഴുത്ത്‌,പ്രായോഗികപ്രശ്നങ്ങള്‍ അപഗ്രഥിക്കല്‍,വര്‍ഗീകരണം എന്നീ മേഖലകളിലെല്ലാം കൂടുതല്‍ പഠനാനുഭവങ്ങള്‍ നല്‍കേണ്ടതിണ്റ്റെ ആവശ്യകത വിവിധ അധ്യാപക പരിശീലനങ്ങളില്‍ നാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്‌. പുതിയ ബോധനരീതിയില്‍ തെറ്റില്ലാതെ ഇംഗ്ളീഷ്‌ എഴുതുന്ന തലത്തിലേക്ക്‌ കുട്ടികളെ എത്തിക്കാന്‍ കൂടുതല്‍ പരിശ്രമം  ആവശ്യമാണ്‌. ഇതിലെല്ലാം തന്നെ ഒറ്റയാള്‍ പ്രവര്‍ത്തനങ്ങളേക്കാള്‍ ഗുണകരം കൂട്ടായ ശ്രമമാണ്‌.

നമ്മുടെ ധാരണകള്‍, ചിന്തകള്‍,പുതിയ കണ്ടെത്തലുകള്‍,ക്ളാസിലെ കുട്ടികള്‍ക്കു നല്‍കുന്ന പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികളുടെ മികച്ച രചനകള്‍ എന്നിവയെല്ലാം പങ്കുവെക്കേണ്ടതുണ്ട്‌.


 ഈ പങ്കുവെക്കലിനുള്ള പ്ളാറ്റ്ഫോമായി ഈ ബ്ളോഗ്‌ ഉപയോഗിക്കാം..
 നിങ്ങളുടെ പോസ്റ്റുകള്‍ ഞങ്ങള്‍ക്ക്‌ അയക്കുക.

teachersversion@gmail.com